അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയായി വർധിക്കുമെന്ന് പ്രധാനമന്ത്രി

India Set to Double Oil Refining Capacity in 5 Years- Modi.

അടുത്ത അഞ്ച് വർഷം കൊണ്ട് ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയായി വർധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോളിയം സർവകലാശാലയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. കൊവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടും കൂടുതൽ വേഗത്തിൽ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും മോദി പറഞ്ഞു. എണ്ണ ശുദ്ധീകരണത്തിനുള്ള ശേഷി ഇരട്ടിയായി വർധിപ്പിക്കാൻ സാധിക്കും വിധത്തിലുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഊർജ്ജ ഉപഭോഗത്തിൽ പ്രകൃതി വാതകത്തിന്റെ തോത് നാലിരട്ടിയായി ഉയർത്തുന്നതിനും ഇന്ത്യ ലക്ഷ്യം വെക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പുനരുപയോഗ ശേഷി 2022 ഓടെ 175 ജിഗാവാട്സ് ആയും 2030 ഓടെ 450 ജിഗാവാട്സ് ആയും വർധിക്കും. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വളരെ നേരത്തെ ഈ നേട്ടത്തിലേക്ക് ഇന്ത്യ എത്തും. 2018 അവസാനം ഇന്ത്യയുടെ പുനരുപയോഗ ഊർജ ശേഷി 75 ജിഗാവാട്സ് ആയിരുന്നുവെന്നും പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി. പെട്രോളിയം യൂണിവേഴ്സിറ്റിയുടെ പരിപാടിയിൽ മോദിയെ കൂടാതെ വ്യവസായി മുകേഷ് അംബാനിയും ഓൺലൈൻ ആയി സംസാരിച്ചു. അദ്ധേഹത്തിന്റെ ഗുജറാത്തിൽ പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ആണ് ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ പ്ലാന്റ്

Content Highlights; India Set to Double Oil Refining Capacity in 5 Years- Modi.