ആപ്പുകൾ നിരോധിക്കുന്നത് WTO നിയമങ്ങളുടെ ലംഘനം; ഇന്ത്യയ്ക്കെതിരെ ചെെന

China says India’s latest app ban order violates WTO rules

43 ചെെനീസ് ആപ്പുകൾ കൂടി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി ചെെന. ഇന്ത്യയുടെ നടപടി ലോക വ്യാപാര സംഘടന(WTO) നിയമങ്ങളുടെ ലംഘനമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ചെെന ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയെ ഒരു കാരണമായി കാണിച്ച് ചെെനീസ് ആപ്പുകൾ ഇന്ത്യ തുടർച്ചയായി നിരോധിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്ന് ചെെനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കി.

ചെെന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കമ്പനികൾക്ക് നിഷ്പക്ഷവും വിവേചന രഹിതവുമായ ഒരു വ്യവസായ അന്തരീക്ഷം ഇന്ത്യ പ്രദാനം ചെയ്യുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും WTO നിയമങ്ങൾ ലംഘിക്കുന്ന നടപടി ഇന്ത്യ തിരുത്തണമെന്നും ചെെനീസ് എംബസി പറഞ്ഞു. 

ചെെനീസ് റീടെയിൽ കമ്പനിയായ ആലിബാബ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ആപ്പുകളാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിരോധിച്ചത്. ആകെ 267 ആപ്പുകളാണ് കേന്ദ്രം ഇതുവരെ നിരോധിച്ചത്. 

content highlights: China says India’s latest app ban order violates WTO rules