തന്നെയും മകളേയും നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മുഫ്തിയുടെ അടുത്ത അനുയായിയായ വഹീദ് റഹ്മാൻ പാരയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മെഹബൂബ മുഫ്തിയെ തടഞ്ഞത്.
ഭീകരാക്രമണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വഹീദിനെ എൻഐഎ ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് പിഡിപിയുടെ യുവജനവിഭാഗം പ്രസിഡൻ്റ് കൂടിയായ വഹീദിൻ്റെ പുൽവാമയിലെ വീട്ടിൽ സന്ദർശനം നടത്താൻ രണ്ടു ദിവസമായി ശ്രമിക്കുകയാണെന്ന് മുഫ്തി പറഞ്ഞു.
ബിജെപി മന്ത്രിമാര്‍ക്കും പാർട്ടി നേതാക്കൾക്കുമൊക്കെ ജമ്മു കശ്മീരിൽ എവിടെ വേണമെങ്കിലും വരെ പോകാം. എൻ്റെ കാര്യം വരുമ്പോൾ മാത്രമാണ് സുരക്ഷ പ്രശ്നം ഉണ്ടാവുന്നത്. വഹീദിനെ വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. മെഹബൂബ മുഫ്തി പറഞ്ഞു.
അദ്ദേഹത്തിൻ്റെ കുടുംബത്തോട് സംസാരിക്കുവാനും അവരെ ഒന്നു സമാധാനിപ്പിക്കാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും മുഫ്തി ട്വിറ്ററിൽ കുറിച്ചു. വഹിദിൻ്റെ കുടുംബത്തെ സന്ദർശിക്കാൻ തീരുമാനിച്ചതിൻ്റെ പേരിലാണ് തൻ്റെ മകളെ വീട്ടുതടങ്കലിലാക്കിയതെന്നും മുഫ്തി പറഞ്ഞു.
content highlights: Mehbooba Mufti claims she’s illegally detained again, denied permission to visit Pulwama