ബിജെപി വൺവേ ട്രാഫികിന് സമാനമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിഹാറിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാണ് സുശീൽ കുമാർ മോദി. ഒരിക്കൽ ബിജെപിയിൽ ചേർന്നാൽ ആ വ്യക്തിക്ക് പാർട്ടി വിടാനാകില്ലെന്നും സുശീൽ കുമാർ മോദി വ്യക്തമാക്കി.
ഞങ്ങളുടെ പാർട്ടി ബിജെപി വൺവെ ട്രാഫിക് പോലെയാണ്. നിങ്ങൾക്ക് ഇവിടേക്ക് വരാം. പക്ഷേ ഇവിടെ നിന്നും പോകാനാകില്ല. ബിജെപി വിടുന്നവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. ബീഹാർ സർക്കാരിൽ ഭാഗമല്ല, എങ്കിലും തന്റെ ആത്മാവ് നിലവിലെ സർക്കാരിൽ വസിക്കുന്നുണ്ടെന്ന് സുശീൽ കുമാർ മോദി പറഞ്ഞു.
പാർട്ടിയെ ഒരിക്കലും ദുർബലമാക്കാൻ അനുവദിക്കില്ലെന്നും അദ്ധേഹം പറഞ്ഞു. എൽജെപി നേതാവും കേന്ദ്രമന്ത്രിയമായിരുന്ന രാം വിലാസ് പസ്വാന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ബിഹാറിൽ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് സുശീൽ കുമാർ മോദിയുടെ സ്ഥാനാർത്ഥിത്വം ബിജെപി പ്രഖ്യാപിച്ചത്.
Content Highlights; bjp is like one way traffic those who leave the party can’t leave in peace Sushil Kumar Modi