തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗിക്ക് ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം. പനി കൂടി എഴുന്നേല്ക്കാന് കഴിയാതിരുന്ന രോഗിയെ ആശുപത്രി അധികൃതര്‍ ചികിത്സിച്ചില്ലെന്നും മൂന്ന് ദിവസം എഴുന്നേല്ക്കാന് കഴിയാതെ മൂത്രത്തില്‍ കുതിര്‍ന്ന് കിടന്നതായും രോഗി ആരോപിച്ചു. വടട്പ്പാറ സ്വദേശി ലക്ഷ്മിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ രംഗത്ത് വന്നത്.
കഴിഞ്ഞ മാസം 26 ന് കൊവിഡ് പോസിറ്റീവായ ലക്ഷ്മിക്ക് പനിയും ശ്വാസം മുട്ടലും ഉണ്ടായിരുന്നു. ചില മരുന്നുകള്‍ക്ക് അലര്‍ജിയുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അലര്‍ജി പരിശോധന നടത്താതെ കുത്തിവെയ്പ്പ് തുടര്‍ന്നത് ആരോഗ്യവസ്ഥ കൂടുതല്‍ മോശമാക്കിയതായും ലക്ഷ്മി പറഞ്ഞു. നിലവില്‍ കൊവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യം തീരെ ഇല്ലെന്നും അവര്‍ പറഞ്ഞു.
ചികിത്സ പിഴവ് ചൂണ്ടികാണിച്ച് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കാനാണ് ലക്ഷ്മിയുടെ തീരുമാനം. വിദഗ്ധ ചികിത്സ തേടുമെന്നും അവര്‍ അറിയിച്ചു. അതേസമയം, ആരോപണങ്ങള്‍ ആശുപത്രി അതികൃധര്‍ തള്ളി. ന്യുമോണിയ ഭേദമാകുന്നതിനുള്ള ആന്റിബയോട്ടിക്കാണ് നല്‍കിയതെന്നും രോഗി ഗുരുതരവാസ്ഥയിലായിട്ടില്ലെന്നും കൊവിഡ് ആശുപത്രിയിലെ നോഡല്‍ ഓഫീസര്‍ പ്രതികരിച്ചു.
Content Highlight: Covid patient against Thiruvananthapuram Medical College