‘മാറ്റം വേണ്ടത് നേതൃതലത്തിലല്ല, ഇത് ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ട സമയം’: ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വ തലത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരണമെന്ന് വിചാരിച്ചിരുന്നെങ്കിലും ഇത് അതിനുള്ള സമയമല്ലെന്ന് ശശി തരൂര്‍ എം.പി. സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ആദ്യ ഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ട സമയമാണിതെന്ന് ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെ കര്‍ഷകദ്രോഹനയങ്ങള്‍ നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായാണു പ്രവര്‍ത്തിക്കുന്നതെന്നും തരൂര്‍ കുറ്റപ്പെടുത്തി.

Content Highlight: Shashi Tharoor against BJP