കാലാവസ്ഥാ വ്യതിയാനത്തിന് ഇന്ത്യ ചരിത്രപരമായി ഉത്തരവാദികളല്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേഡ്ക്കർ

 India not historically responsible for climate change Javadekar

കാലാവസ്ഥാ വ്യതിയാനത്തിന് ഇന്ത്യ ചരിത്രപരമായി ഉത്തരവാദികളല്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. എന്നാൽ ഉത്തരവാദിത്തമുള്ള  രാജ്യമെന്ന നിലയിൽ മലിനീകരണം കുറക്കുന്നതിന് ഇന്ത്യ നടപടികൾ സ്വീകരിക്കുന്നുവെന്നും പാരിസ് കാലാവസ്ഥാ ഉടമ്പടിയുടെ അഞ്ചാം വർഷത്തിന്റെ തലേന്ന് ജാവഡേക്കർ വ്യക്തമാക്കി. 

‘കാലാവസ്ഥാ വ്യതിയാനം ഒറ്റ രാത്രികൊണ്ടുണ്ടായ പ്രതിഭാസമല്ല. അതിന് കഴിഞ്ഞ 100 വർഷമെടുത്തു. ആഗോള ബഹിർഗമനത്തിന്റെ 25 ശതമാനം സംഭാവന ചെയ്യുന്നത് അമേരിക്കയാണ്. യൂറോപ്പ് 22 ശതമാനവും ചൈന 13 ശതമാനവും പുറന്തള്ളുമ്പോൾ ഇന്ത്യയുടെ വിഹിതം മൂന്ന് ശതമാനം മാത്രമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് നമ്മൾ ഒരു തരത്തിലും ഉത്തരവാദികളല്ല’ പ്രകാശ് ജാവഡേക്കർ പറഞ്ഞു. 

നിലവിൽ ആഗോള ബഹിർഗമനത്തിന്റെ 6.8 ശതമാനം മാത്രമാണ് ഇന്ത്യ സംഭാവന ചെയ്യുന്നത്. ഇന്ത്യയുടെ പ്രതിശീർഷ ആളോഹരി 1.9 ടൺ മാത്രമാണ്. ആഗോള ബഹിർഗമനത്തിന്റെ 13.5 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്. ചൈന 30 ശതമാനവും യുകെ ഉൾപെടെയുള്ള യൂരോപ്യൻ യൂണിയൻ 8.7 ശതമാനവും സംഭാവന ചെയ്യുന്നുവെന്നും മന്ത്രാലയം അറിയിച്ചു. 

Content Highlights;  India not historically responsible for climate change Javadekar