ബജ്റംഗദളിൻ്റെ വിദ്വേഷ പ്രചാരണത്തിന് ഫേസ്ബുക്ക് മൃദുസമീപനം കാണിച്ചു; വളർച്ച തടസപ്പെടുമെന്ന് ഭയന്നെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്

Facebook Went Soft On Bajrang Dal To Protect Business, Staff: Report

തീവ്രഹിന്ദുത്വ ഗ്രൂപ്പായ ബജ്റംഗദളിൻ്റെ വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്ക് നേരെ ഫേസ്ബുക്ക് കണ്ണടയ്ക്കുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്. ബജ്റംഗദൾ വർഗീയത പ്രചരിപ്പിക്കുമ്പോൾ ഫേസ്ബുക്ക് ഈ സംഘടനയ്ക്ക് അനുകൂലമായ നടപടികളാണ് എടുത്തിട്ടുള്ളതെന്നും പലതും കണ്ടില്ലെന്ന് നടിക്കുകയാണെന്നുമാണ്  വാൾസ്ട്രീറ്റ് ജേർണൽ ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കമ്പനിയിലെ ചില ജീവനക്കാരെ ഉദ്ധരിച്ചും ഔദ്യോഗിക രേഖകളെ ആധാരമാക്കിയുമാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്.

ഭരണത്തിലുള്ള ബിജെപിയുമായി ചേർന്ന് ഫേസ്ബുക്ക് ബജ്റംഗദളിൻ്റെ ധ്രൂവീകരണ നടപടികൾക്ക് ഒത്താശ ചെയ്തിട്ടുണ്ട്. മാത്രമല്ല ഭീകരസംഘടനയായി വിലയിരുത്തുന്ന ബജ്റംഗദളിനെതിരെ നടപടിയെടുത്താൽ കമ്പനിയുടെ വളർച്ചയേയും ജീവനക്കാരുടെ സുരക്ഷയേയും ബാധിക്കുമെന്ന് പറഞ്ഞാണ് ഇളവുകൾ നൽകിയതെന്നും വാൾസ്ട്രീറ്റ് വ്യക്തമാക്കുന്നു. ബിസിനസ് വളർത്താൻ ഫേസ്ബുക്ക് ബജ്റംഗദളിനെ സ്വാതന്ത്രമായി വിട്ടു. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ആക്രമണ ആഹ്വാനത്തിനുള്ള സന്ദേശങ്ങൾ അടക്കം പ്രചരിപ്പിച്ചിട്ടും ഫേസ്ബുക്ക് യാതൊരു നടപടിയും സ്വീകരിച്ചില്ല. 

ജൂണിൽ ന്യൂഡൽഹിക്ക് പുറത്ത് പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ബജ്റംഗദളിൻ്റെ വിഡിയോ സംബന്ധിച്ച ഫേസ്ബുക്കിൻ്റെ നടപടികളെ ചൂണ്ടിക്കാട്ടിയാണ് വാൾസ്ട്രീറ്റ് ജേർണലിൻ്റെ റിപ്പോർട്ട്. 2.5 ലക്ഷം പേർ അന്ന് വിഡിയോ കണ്ടിരുന്നു. 

content highlights: Facebook Went Soft On Bajrang Dal To Protect Business, Staff: Report