സോനു സൂദിനായി അമ്പലം പണിത് തെലങ്കാനയിലെ ഗ്രാമം

Temple dedicated to Sonu Sood built-in Telangana

തെലങ്കാനയില്‍ ബോളിവുഡ് താരം സോനു സൂദിന് വേണ്ടി അമ്പലം ഉയരുന്നു. താരാരാധനയിൽ തമിഴ്‌നാട്ടില്‍, ജയലളിത, എം.ജിആര്‍, ഖുശ്ബു തുടങ്ങിയവരുടെ പേരില്‍ ഇതിന് മുമ്പും അമ്പലം പണിതിട്ടുണ്ട്. ഇതിനി പിന്നാലെയാണ് മറ്റൊരു താര ക്ഷേത്രം കൂടി പിറവി കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടിയാണ് ഡബ്ബ താന ഗ്രാമത്തില്‍ അമ്പലം പണിതത്.

ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളെ നാട്ടിലെത്തിക്കാന്‍ വണ്ടി ഇറക്കിയും പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുക തുടങ്ങി നിരവധി സഹായങ്ങളായിരുന്നു ലോക്ഡൌൺ കാലത്ത് മറ്റുള്ളവർക്കായി ചെയ്തിരുന്നത്. അതേസമയം, ഇതൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്നായിരുന്നു നടന്റെ പ്രതികരണം. ചിരഞ്ജീവി നായകനാകുന്ന ആചാര്യയാണ് സോനു സൂദിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രങ്ങളിലൊന്ന്.ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സോനു സൂദ് എത്തുന്നത്.

Content Highlights; Temple dedicated to Sonu Sood built-in Telangana