സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി

nothing wrong in treasury software says, Minister Thomas Isaac

സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി. മൊഴികളും തെളിവും എത്തിക്സ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ സമിതി ബുധനാഴ്ച വീണ്ടും ചേരും. റിപ്പോർട്ട് അടുത്താഴ്ച സഭയിൽ വയ്ക്കും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്ക് നിയമസഭ പ്രിവിലേജ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാകേണ്ടി വന്നത്. 

സഭയിൽ വെയ്ക്കും മുമ്പ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശൻ്റെ പരാതി. വി.ഡി സതീശൻ എത്തിക്സ് കമ്മറ്റിക്ക് മുമ്പാകെ തോമസ് ഐസക്കിനെതിരെ ഇത് സംബന്ധിച്ച് തെളിവ് നൽകിയിരുന്നു. എന്നാൽ മന്ത്രി അവകാശലംഘനം നടത്തിയിട്ടിലെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്.

സിഎജിക്കുണ്ടായ വീഴ്ചയാണെന്ന രീതിയിലാണ് മന്ത്രി സമിതിക്ക് മുന്നിൽ വിശദീകരണം നൽകിയിരുന്നത്. സിഎജി റിപ്പോർട്ട് സഭയിൽ വെക്കുന്നതിന് മുമ്പ് പലഭാഗങ്ങളും മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്നും ധനമന്ത്രി എന്ന നിലയിൽ അതിനെ പ്രതിരോധിക്കുകയുമാണ് ചെയ്തതെന്നുമാണ് തോമസ് ഐസക് വ്യക്തമാക്കിയത്. എ. പ്രദീപ്കുമാർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സമിതിയാണ് വിഷയം പരിഗണിച്ചത്. 

content highlights: Thomas Isaac likely to get a clean chit in cag report controversy