പുതിയ മിസെെൽ വികസിപ്പിച്ചെടുത്ത് ഉത്തരകൊറിയ; ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധമെന്ന് അവകാശവാദം

North Korea Unveils New Submarine-Launched Ballistic Missile

അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസെെൽ വികസിപ്പിച്ച് ഉത്തരകൊറിയ. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം എന്നാണ് പുതിയ മിസെെലിനെ ഉത്തരകൊറിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ മിസെെലിൻ്റെ യഥാർഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറത്തിലുള്ള നാല് വലിയ മിസെെലുകൾ വഹിച്ചുകൊണ്ടുപോകുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

പുതിയ മിസെെലുകൾ പ്രദർശിപ്പിച്ച സെെനിക പരേഡ് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ വീക്ഷിച്ചു. അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ജോ ബെെഡൻ സ്ഥാനമേൽക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഉത്തരകൊറിയയുടെ സെെനികശക്തി പ്രകടനം എന്നത് ശ്രദ്ധേയമാണ്‌. ഇതിന് പിന്നാലെ കിം രാഷ്ട്രീയ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് യു.എസ്. എന്ന് കിം യോഗത്തില്‍ പറയുകയും ചെയ്തു. 

content highlights: North Korea Unveils New Submarine-Launched Ballistic Missile