രാജ്യ തലസ്ഥാനത്ത് അതിശൈത്യം; വിമാന സര്‍വീസുകള്‍ മുടങ്ങുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം അതി കഠിനമായതായി റിപ്പോര്‍ട്ട്. കശ്മീരില്‍ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ട്രെയിന്‍, റോഡ്, വിമാന സര്‍വീസുകള്‍ എന്നിവ തടസ്സപ്പെട്ടു.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈകുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, കശ്മീരിലെ ദാല്‍ തടാകമടക്കം അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് കിടക്കുകയാണ്.

Content Highlight: Around 80 flights originating from and over 50 flights bound to Delhi airport delayed, due to dense fog