ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ നയം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ ഏറെ സാധ്യതയുള്ള രാജ്യങ്ങളാണെന്നാണ് അദ്ധേഹം പ്രതികരിച്ചത്. കൂടാതെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊർഝ, സാങ്കേതിക വിദ്യ വിഷയങ്ങളിൽ മികച്ച കാഴ്ച പാടുള്ള വ്യക്തിയാണെന്നും ഇന്ത്യക്കും അമേരിക്കക്കും സഹകരണത്തിന്റെ മികച്ച ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതിനായി മേഖലയിലെ ഒരു രാജ്യത്തിനും കഴിയില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. അമേരിക്കയിൽ ജോ ബൈഡൻ അധികാരത്തിലേറുമ്പോൾ ബൈഡനുമായി നല്ലൊരു ബന്ധം ഉറപ്പിക്കുന്നതിനുള്ള നീക്കം നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച് കഴിഞ്ഞു. പാകിസ്ഥാനോടും ചൈനയോടും അമേരിക്കയുടെ അടിസ്ഥാന നയം മാറിയില്ലെങ്കിലും ജമ്മുകാശ്മീർ വിഷയത്തിൽ ട്രംപ് ഭരണകൂടത്തിൽ നിന്ന് വ്യത്യസ്ത നിലപാട് ബൈഡൻ സ്വീകരിച്ചേക്കാം എന്നാണ് സൂചന. വാഷിംഗ്ടണിലെ അക്രമത്തിൽ കൃത്യമായ നിലപാട് പ്രഖ്യാപിച്ച് നരേന്ദ്ര മോദി ഇന്ത്യയുടെ നയം മാറ്റത്തിന്റെ സൂചന നൽകിയിരുന്നു.
പുതിയ ഭരണകൂടവുമായി നല്ലൊരു ബന്ധം ഉണ്ടാക്കുക എന്ന് വെല്ലുവിളിയാണ് സർക്കാരിനെ കാത്തിരിക്കുന്നത്. ജോ ബൈഡനുമായി മോദി സംസാരിച്ചു. കമലാ ഹാരിസിന് അഭിനന്ദനം അറിയിച്ചു. ഇതുവരെയുള്ള നയങ്ങളിലും ബൈഡൻ ഇന്ത്യയോട് തെറ്റുമെന്ന സൂചനയൊന്നും തന്നെ നൽകിയിട്ടില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ നിലപാടിൽ അമേരിക്കയെ കൂടെ നിർത്താനാകും മോദിയുടെ ശ്രമം. ചൈനയ്ക്കെതിരായ സഖ്യകക്ഷികളെ എല്ലാം കൂടെ നിർത്തി നയം രൂപീകരിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ച് കഴിഞ്ഞു. ട്രംപിന്റെ വ്യക്തിപരമായ നിലപാടിനേക്കാൾ ബൈഡന്റെ ഈ പൊതുനയം ഗുണം ചെയ്യുമെന്ന് വിദേശ കാര്യമന്ത്രാലയം കരുതുന്നു.
Content Highlights; Joe Biden government clarifies its policy towards India