രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12408 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15853 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 120 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 151460 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 154823 പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. 10802591 പേർക്കാണ് രാജ്യത്ത് ആകെ കെവിഡ് ബാധിച്ചിട്ടുള്ളത്. ഇതിൽ 10496308 പേർ ഇതുവരെ രോഗ മുക്തരായി. 4959445 ആളുകളാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയും കേരളത്തിലാണ്. 6102 പേർക്കാണ് ഇന്നലെ കൊവിഡ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് നിലവിലുള്ള സജീവ കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളില്‍ പുതുതായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും 251 ജില്ലകളില്‍ മൂന്നാഴ്ചക്കിടെ ഒരു കോവിഡ് മരണവും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights; india covid updates today