മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾ യുഎസ് സെനറ്റ് അവസാനിപ്പിച്ചു. ക്യാപിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ഇംപീച്ചമെന്റ് വിചാരണ നേരിട്ട ട്രംപിനെതിരെയുള്ള പ്രമേയത്തിന് മുന്നിൽ രണ്ട് ഭൂരിപക്ഷം കണ്ടെത്താനായില്ല.
57-43 വോട്ടനാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. ട്രംപിനെ ശിക്ഷിക്കാൻ നൂറംഗ സെനറ്റിൽ മൂന്നിൽ രണ്ട് അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമായിരുന്നു. എന്നാൽ 50 ഡെമോക്രാറ്റുകളും ഏഴ് റിപ്പബ്ലിക്കൻ സെനറ്റുമാരും മാത്രമാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. നടപടിക്കാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതോടെയാണ് സെനറ്റ് ട്രംപിനെ കുറ്റ വിമുക്തനാക്കിയത്.
ട്രംപിന്റെ പ്രസ്താവനകളും ക്യാപ്പിറ്റോൾ കലാപത്തിന്റെ ദൃശ്യങ്ങളും നിരത്തി ശക്തമായ വാദം ഡെമോക്രാറ്റുകൾ ഉന്നയിച്ചെങ്കിലും ട്രംപിന് നേരിട്ട് കലാപത്തിൽ പങ്കില്ലെന്ന ഭൂരിഭാഗം റിപ്പബ്ലിക്കൻ സെനറ്റുമാരുടെയും നിലപാട് മാറ്റാനായില്ല. ഇതോടെ ട്രംപിന് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകും. ഫെഡറൽ പദവി വഹിക്കുന്നതിനും തടസമുണ്ടാകില്ല.
Content Highlights; Trump’s impeachment trial proceeds closed by senat