കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓള് പാസ് പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. 2020-21 അക്കാദമിക് വര്‍ഷത്തേക്കാണ് ഓള് പാസ് ബാധകമാവുക. ഈ ക്ലാസ്സുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസ്സുകളിലേക്ക് ജയിപ്പിക്കും. മെഡിക്കല്‍ വിദഗ്ധരുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. പകര്‍ച്ചവ്യാധി കണക്കിലെടുത്ത് പരീക്ഷ നടത്താന്‍ സാഹചര്യം അനുയോജ്യമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
2020-21 അക്കാദമിക വര്‍ഷത്തെ ഈ ക്ലാസുകള്‍ക്കുള്ള വാര്‍ഷിക പരീക്ഷകള്‍ പൂര്‍ണമായി റദ്ദാക്കി. ഇന്റേണല്‍ അസെസ്മെന്റില്‍ ലഭിക്കുന്ന മാര്‍ക്കാകും വിജയത്തിന്റെ മാനദണ്ഡമായി പരിഗണിക്കുക. അതായത് നേരത്തെ നടന്ന ആദ്യപാദ, അര്‍ധ വാര്‍ഷിക പരീക്ഷകള്‍ക്ക് 80 ശതമാനവും ഹാജറിന് 20 ശതമാനവും മാര്‍ക്ക് നല്‍കും. 12ാം ക്ലാസ് പരീക്ഷ മേയ് മൂന്നു മുതല്‍ 21 വരെ നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നീണ്ട ഇടവേളക്കു ശേഷം 10, 12 ക്ലാസുകള്‍ കഴിഞ്ഞ ജനുവരിയില്‍ ആരംഭിക്കുകയും ചെയ്തു. സ്കൂളുകളിലെത്തിയ വിദ്യാര്‍ഥികള്‍ക്കും പ്രതിരോധത്തിനായി വൈറ്റമിന്‍, സിങ്ക് ഗുളികകള്‍ നല്‍കിയതായും സര്‍ക്കാര്‍ പറയുന്നു.
content highlights: Tamil Nadu Government Announces “All-Pass” For Class 9, 10, Plus One Students