ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം. ഇന്നലെ ഇരു വിഭാഗം സൈനിക നേത്യത്വങ്ങളും പൂഞ്ച് റാവൽ കോട്ട് ക്രോസിംഗിൽ ചർച്ച നടത്തി. ബ്രിഗേഡ് കമൻഡർ തല ചർച്ചയാണ് നടന്നത്. സൈന്യങ്ങൾ തമ്മിൽ ഉണ്ടായിട്ടുള്ള ധാരണ നടപ്പാക്കാൻ വേണ്ട ക്രമീകരണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് നടന്നതെന്ന് സൈന്യം അറിയിച്ചു.
നിയന്ത്രണരേഖയ്ക്ക് സമീപത്ത് ഇനിയും പ്രവർത്തന സജ്ജമായ ലോഞ്ച് പാഡുകൾ ഇല്ലാതാക്കണമെന്ന് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. അതിർത്തിക്ക് ഇരുവശവും താമസിക്കുന്ന ജനങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നങ്ങളും ചർച്ചയായി. 24 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളുടെ സൈന്യവും തമ്മിൽ വെടി നിർത്തൽ കരാർ ലംഘിയ്ക്കാതിരിക്കാൻ തീരുമാനിച്ചിരുന്നു.
Content Highlights; india pakistan enters peace talks