ഉപയോക്തക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിനോട് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രണ്ടാമത്തെ രാജ്യമായി ഇന്ത്യ

അമേരിക്കന്‍ ഗവണ്‍മെന്റിന് ശേഷം ഫേസ്ബുക്കിനോട് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുന്നു. 861 അടിയന്തര അപേക്ഷകള്‍ ഉള്‍പ്പടെ 20805 അപേക്ഷകളാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിന് നല്‍കിയത്. ഇതില്‍ 53 ശതമാനം കേസുകളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് ലഭ്യമാക്കുകയും ചെയ്തു. ഡൽഹി ഹൈകോടതി നിര്‍ദ്ദേശപ്രകാരം പെപ്‌സിക്കോ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട 16000 പോസ്റ്റുകളാണ് ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം നിരോധിച്ചത്.

2018ല്‍ 41336 കേസുകളുടെ വിവരങ്ങള്‍ക്കായി അമേരിക്കന്‍ ഗവണ്‍മെന്റ് ഫേസ്ബുക്കിനെ സമീപിക്കുകയും ഇതില്‍ 88 ശതമാനം ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. ഉത്പന്ന ചിഹ്നങ്ങളുടെ ദുര്യുപയോഗം, പകര്‍പ്പവകാശ ലംഘനം, വ്യാജപ്രചാരണം, ഫേസ്ബുക്ക് പോസ്റ്റുകളിലെ ഉള്ളടക്കങ്ങളുടെ നിയന്ത്രണം എന്നീ കാരണങ്ങള്‍ക്കാണ് പ്രധാനമായും രാജ്യങ്ങള്‍ ഫേസ്ബുക്കിനെ സമീപിക്കുന്നത്.