വിവേചനം എന്നത് ഏറെ ഭയപ്പെടുത്തുന്ന വാക്കാണ്. പുരുഷന്റെ ലോകത്ത് സ്ത്രീകള്‍ പലപ്പോഴായ് ഇത് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ക്യുയര്‍ വുമണ്‍സ് അനുഭവിക്കേണ്ടി വരുന്നത് ഇരട്ടി വിവേചനമാണെന്ന് ലെസ്ബിയന്‍, ബൈസെക്ഷ്യല്‍, ട്രാന്‍സ്‌ജെന്‍ഡര്‍(എല്‍ ബി ടി) കമ്മ്യൂണിറ്റിയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓണ്‍ലൈന്‍ ക്വീര്‍ ബ്ലോഗ് ഗെയ്സിയുടെ സ്ഥാപകയായ സാക്ഷി ജുന്‍ജ പറയുന്നു.
ലൈംഗിക ന്യൂനപക്ഷത്തിനോടുള്ള സമൂഹത്തിന്റെ വിവേചനത്തിനൊടൊപ്പം തന്നെ സ്ത്രീ ആയതിന്റെ പേരിലും ഇവര്‍ വേര്‍തിരിക്കപ്പെടുന്നു. എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ പോലും, എല്‍ബിടി വിഭാഗത്തിനെതിരെ സ്വാഭാവിക വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. ബോധവല്‍ക്കരണ ക്ലാസുകളുടെയും ശാക്തീകരണ പരിപാടികളുടെയും കാര്യത്തില്‍ പോലും, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍,ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെക്കാള്‍ ഗേയ്, ബൈസെക്ഷ്വല്‍ പുരുഷന്മാരില്‍ ആണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയുടെ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി ഓര്‍ഗനൈസേഷനുകള്‍ നിലവിലുണ്ടെങ്കിലും, സോഷ്യല്‍ മീറ്റിംഗ് സ്‌പോട്ടുകള്‍, ആപ്ലിക്കേഷനുകള്‍, പാര്‍ട്ടികള്‍ എന്നിവയെല്ലാം ക്യുയര്‍ പുരുഷന്മാര്‍ അവര്‍ക്ക് വേണ്ടി സ്വകാര്യമായി നടത്തുന്നു. സ്ത്രീകള്‍ ഇവയില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തപ്പെടുന്നു. നിലവില്‍ ഓപ്പണ്‍മൈക്ക്, ബാര്‍ നൈറ്റ് എന്നിങ്ങനെ പുരുഷന്‍ന്മാര്‍ക്ക് വേണ്ടി 5 ഓളം പാര്‍ട്ടി വരെ മുബൈയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒന്ന് പോലുമില്ല, എന്ന് മാത്രമ്ലല ഇവര്‍ക്ക് സ്വതന്തമായി ഇരിക്കാനുളള ഒരു സോഷ്യല്‍ ഹാങ്ഔട്ട് സ്‌പെയ്‌സ് പോലുമില്ല.
പുറത്തുള്ളവര്‍ക്ക് ഇതിനെക്കുറിച്ച് ധാരണയിലെങ്കിലും ഈ വിഭഗത്തില്‍ ഉള്‍പ്പെടുന്ന താന്‍ ഇതനുഭവിക്കുന്നുണ്ട്, ഡിജിറ്റല്‍ സ്ഥലത്ത് എല്‍ബിടി, എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയിലെ രണ്ട് അംഗങ്ങള്‍ക്കും സുരക്ഷിതമായും സ്വതന്ത്രമായും ഇടപെടാനുള്ള സ്ഥലങ്ങള്‍ സൃഷ്ടിക്കുന്നത് ഈ ഗ്രൂപ്പുകള്‍ തമ്മിലുള്ള വിവേചനം കുറയ്ക്കാന്‍ സഹായിക്കുമെന്നും സാക്ഷി ജുന്‍ജ പറയുന്നു .