സിംഗപൂര്‍: തോക്കിന്മുനയില് നിര്‍ത്തി ചര്‍ച്ച ചെയ്യുന്ന പാക്കിസ്ഥാന്റെ രീതി മാറുകയാണെങ്കില്‍ ഭീകരതയെക്കുറിച്ച് പാക്കിസ്ഥാനുമായി സംസാരിക്കാന്‍ തയ്യാറെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മിന്റ് ഏഷ്യ ലീഡര്ഷിപ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ചര്‍ച്ച ആവശ്യമാണെങ്കില്‍ അത് ഉണ്ടാകേണ്ടത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ്. എന്നാല്‍ അത് തന്റെ തല തോക്കിന്മുനയില് നിര്‍ത്തിയല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പരിഷ്കൃതരായ രണ്ട് അയല്‍ക്കാരെപ്പോലെയെങ്കില്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് അദ്ദേഹം പറയുന്നു.
യുഎസുമായുള്ള വ്യാപാര വിഷയത്തില്‍ തന്നെ അസ്വസ്ഥമാക്കുന്ന ഒന്നുമില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കി. ആസിയാന്‍ രാജ്യങ്ങളിലും ആഫ്രിക്ക ഉള്‍പ്പെടെയുള്ള മേഖലകളിലും വ്യാപാരത്തിന് ഇന്ത്യക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.