ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച വളരെയേറെ ദുര്‍ബലപ്പെട്ടുവെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ് മേഖലയും പാരിസ്ഥിതി പ്രശ്നങ്ങളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടേയും തകര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചു.
നിലവില്‍ ഏഴു വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സാമ്പത്തിക വളര്‍ച്ച. ഏപ്രില്‍- ജൂണ്‍ പാദത്തിലെ വളര്‍ച്ച നിരക്ക് അഞ്ച് ശതമാനമാണ്. ഇത് ഏറ്റവും താഴ്ന്ന നിരക്കാണ്. 2018ല്‍ ഇതേ പാദത്തിലെ വളര്‍ച്ച എട്ടു ശതമാനമായിരുന്നു.
2019-20 വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 0.3 ശതമാനം കുറച്ച് ഏഴു ശതമാനമാക്കി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് കുറച്ചു. അതേസമയം 2021ല്‍ 7.2 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഐഎംഎഫ് സാധ്യത പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ 7.5 ശതമാനമായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്ന വളര്‍ച്ചാ നിരക്ക്.
കാര്‍ഷിക മേഖലയിലെ വിഭവങ്ങളുടെ ലഭ്യതക്കുറവും നിര്‍മാണമേഖലയിലെ തളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ കാരണമായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Content Highlight: Indian economic growth much weaker than expected says International Monitory Fund(IMF)