പാര്‍ട്ടി ഓഫീസില്‍ വെച്ച് ബിജെപി നേതാവ് ആസാദ് സിങ് ഭാര്യയായ സരിത ചൗധരിയെ തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പാര്‍ട്ടിയുടെ ഡല്‍ഹി ഓഫീസിലായിരുന്നു സംഭവം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിര്‍ന്ന നേതാവ് പ്രകാശ് ജാവ്ദേക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം പുറത്തിറങ്ങുന്നതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
സംഭവത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഭാര്യയാണ് തന്നെ ആദ്യം ആക്രമിക്കാന്‍ ശ്രമിച്ചതെന്നും സ്വയരക്ഷയ്ക്കായി അവരെ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ആസാദ് സിങിന്റെ പ്രതികരണം. ഇരുവരുടെയും വിവാഹ മോചന കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് ഈ മര്‍ദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ആസാദ് സിങ്ങിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി.
.@BJP4Delhi leader Azad singh slaps his wife inside Delhi BJP HQ, complaint registered. @ManojTiwariMP @RSSorg @geetv79 @priyankagandhi pic.twitter.com/wM3mou3PmC
— Simran Kaur (@simran100kaur1) 19 September 2019
Content Highlights; BJP leader Azad singh slaps his wife inside Delhi BJP Office