ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റില്‍ മരണസംഖ്യ 74 ആയി. കിഴക്കന്‍, മധ്യ ജപ്പാനിലാണു ചുഴലിക്കാറ്റ് ഏറ്റവും നാശം വിതച്ചത്. 12 പേരെ കാണാതായതായും 220 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ട് ചെയ്തു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഫുകുഷിമ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. സുകാഗ്വ നഗരത്തില്‍ അബുകുമ നദീതീരത്തു താമസിച്ചിരുന്ന 25 പേരാണു മരിച്ചത്. രാജ്യത്ത് 52 നദികള്‍ കരകവിഞ്ഞിട്ടുണ്ട്. 13,8000 വീടുകളിലേക്കുള്ള ജലവിതരണവും 24,000 വീടുകളിലെ ,വൈദ്യുതി ബന്ധവും തകരാറിലായി.
ചെളിയടിഞ്ഞതു മൂലം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. വാഹന നിര്‍മാതാക്കളായ നിസാന്‍, ഹോണ്ട, സുബാറു, ടൊയോട്ട എന്നിവരുടെ പ്ലാന്റുകളില്‍ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെങ്കിലും അബുകുമ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ വൈകാതെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരുമെന്നാണു സൂചന. ഇലക്ട്രോണിക് രംഗത്തെ പ്രമുഖന് പാനാസോണിക്കിന്റെ കോറിയാമയിലെ പ്ലാന്റിനു കാര്യമായ നാശമുണ്ടായെന്നാണു സൂചന.
Content highlights: japan typhoon hagibis Death toll rises to 74