അന്തരീക്ഷ  മലിനീകരണം അതിരൂക്ഷം ; ഡൽഹിയിൽ  ആരോഗ്യ പൊതുജന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

public-health-emergency-declared-in-delhi-ncr-as-air-quality-becomes-hazardous

പുക മഞ്ഞ് രൂക്ഷമായതിനെ തുടർന്ന് പരിസ്ഥിതി നിയന്ത്രണ അതോറിറ്റി ഡൽഹിയിൽ പൊതുജന ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് സ്ഥിതി അപടകരമായത്. ഡൽഹിലെ വായു നിലവാര സൂചിക ക്യൂബിക്  426 ആയി. ഈ സാഹചര്യത്തിൽ നവംബർ 5 വരെ എല്ലാ വിധ നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വരെ ഡൽഹിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട് . ഈ മഞ്ഞുകാലം കഴിയുന്നതുവരെ പടക്കം പൊട്ടിക്കുന്നതിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം. തലസ്ഥാന നിവാസികൾക്ക്‌ ശ്വാസതടസ്സവും ചൊറിച്ചിലും അനുഭവപ്പെട്ട്  തുടങ്ങിയിട്ടുണ്ട്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ പാടങ്ങളിലെ കച്ച കത്തിക്കലാണ് സ്ഥിതി ഇത്രക്ക് രൂക്ഷമാകാൻ കാരണമായതെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്വാരി വാൾ  പറഞ്ഞു. മറ്റു നഗരങ്ങളെ വച്ച് നോക്കുമ്പോൾ നോയിട, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ എന്ന നഗരങ്ങളിലെ അവസ്ഥ കൂടുതൽ മോശമാണ്. അതുപോലെ ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ മാറ്റര്‍(പിഎം) 2.5ന്റെ അളവ് 740 എന്ന നിലയിലെത്തി. രോഗം പിടിപെടുന്ന അവസ്ഥയിലേയ്ക്ക് അന്തരീക്ഷം  മലിനീകരണപ്പെട്ടിരിക്കുകയാണെന്നാണ് ഭൌമ ശാസ്ത്ര മാന്ത്രാലയത്തിന്റെ നിരീക്ഷണ സംവിധാനമായ സഫറിന്റെ കണ്ടെത്തൽ. വിദ്യാർത്ഥികൾക്കായുള്ള സൗജന്യ മാസ്‌ക്കുകൾ വിതരണം ചെയ്തു തുടങ്ങി. 50 ലക്ഷം മാസ്‌ക്കുകളാവും വിതരണം ചെയ്യുക.