ഡിഗ്രി പഠനം കേരളത്തിലും ജപ്പാനിലും; പദ്ധതി ഒരുങ്ങുന്നു

ഡിഗ്രി പഠനം കേരളത്തിലും ജപ്പാനിലും; പദ്ധതി ഒരുങ്ങുന്നു

സാമൂഹ്യ സാമ്പത്തിക വാണിജ്യ രംഗങ്ങളില്‍ സഹകരിക്കുന്നതിന് വേണ്ടിയാണ് കേരള മുഖ്യമന്ത്രിയും സംഘവും ജപ്പാനില്‍ എത്തിച്ചേര്‍ന്നത്.
ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയുമായി സഹകരിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 4 + 2 സംയോജിത ഡിഗ്രി പ്രോഗ്രാമുകള്‍ നടത്താന്‍ ധാരണയായി. കുസാറ്റും ഷിമാനെ സര്‍വകലാശാലയും സഹകരിച്ചാണ് ഡിഗ്രി പ്രോഗ്രാം നടപ്പാക്കുന്നത്.

ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചിയില്‍ നാല് വര്‍ഷവും ഷിമാനില്‍ രണ്ട് വര്‍ഷം ഡിഗ്രി പ്രേഗ്രാം ചെയ്യാന്‍ സാധിക്കുന്നു. കുസാറ്റുമായി ചേര്‍ന്ന് സംരംഭകത്വത്തിലും ഇന്നൊവേഷനിലും ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രേഗ്രാം ആരംഭിക്കുന്നത്. മുഖ്യമന്ത്രിയും ഷിമാനെ സര്‍വ്വകലാശാലയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം എടുത്തത്.
Content Highlight; : The post-graduate students of Kerala .