മഹാരാഷ്ട്രയില്‍ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയുള്ള നീക്കങ്ങൾ പാര്‍ട്ടിയില്‍ സജീവമായിരിക്കുകയാണ്. ഒബിസി നേതാക്കളുടെ നേതൃത്വത്തിലാണ് വിമത നീക്കം സജീവമായിരിക്കുന്നത്.
അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ട കഴിഞ്ഞ ദിവസം പരസ്യമായി ഫഡ്നാവിസ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബിജെപിക്ക് സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കിക്കൊടുത്തത് ഒബിസി വോട്ടുബാങ്കായിരുന്നു. പങ്കജ മുണ്ടെയും ഏകനാഥ് ഖഡ്‌സെയുടെ മകള്‍ രോഹിണി ഖഡ്‌സെയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ഫഡ്നാവിസ് ഇടപെട്ട് തങ്ങളെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്നാണ് നേതാക്കൾ ആരോപിക്കുന്നത്.
ഫഡ്‌നാവിസിന്റെ കടന്നുവരവോടെ തഴയപ്പെട്ട മുന്‍ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ് ഇപ്പോൾ. ബ്രാഹ്മണ വിഭാഗക്കാരനായ ഫഡ്‌നാവിസും മറാത്ത സമുദായത്തില്‍ നിന്നുള്ള സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ചേര്‍ന്ന് പിന്നോക്ക വിഭാഗക്കാരെ ഒതുക്കിയതാണെന്നും ഈ നേതാക്കള്‍ പറയുന്നു. മഹാരാഷ്ട്രയിലെ 45 ശതമാനം വോട്ടര്‍മാരും ഒബിസി വിഭാഗക്കാരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ വിഭാഗത്തില്‍ പെട്ടവരെ ഇലക്ഷനില്‍ തിരഞ്ഞുപിടിച്ച് തോല്‍പ്പിക്കുകയും പ്രചാരണത്തില്‍ പോലും പങ്കെടുപ്പിക്കാതെ ഒഴിവാക്കിയെന്നുമാണ് നേതാക്കളുടെ ആരോപണം.
Content Highlights: obc-brahmin divide weighs on bjp