താമര വിരിയിച്ച് യെദ്യൂരപ്പ : ആഹ്ളാദത്തിൽ ബിജെപി

bjp won in Karnataka by polls

കർണാടകത്തിൽ ഭൂരിപക്ഷം ഉറപ്പിച്ചു യെദ്യൂരപ്പ സർക്കാർ. ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ച് സീറ്റികളിൽ 12 സീറ്റും ബി ജെ പി നേടി. ബിജെപി ടിക്കറ്റിൽ മത്സരിച്ച 13 പേരിൽ 11 പേർക്കും ഉപതെരഞ്ഞെടുപ്പിൽ വിജയം നേടാനായി. കോൺഗ്രസിന് 12 സീറ്റ് നഷ്ടപ്പെട്ടു. ജെ ഡി എസിന് ഒന്നും തന്നെ നേടാനായില്ല. ഭരണം തുടരുന്നതിനായി കോൺഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളിൽ ആറെണ്ണം വേണമായിരുന്നു യെദ്യൂരപ്പയ്ക്ക്. അതിനിരട്ടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലങ്ങളിൽ പോലും ഇത്തവണ വിമതരിലൂടെ ഉന്നത വിജയം ബിജെപിക്ക് നേടാനായി. വിമതരുടെ വ്യക്തിപ്രഭാവവും കോൺഗ്രസ്‌ താരതമ്യേന ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയതും ആണ് ബിജെപിക്ക് ഭൂരിപക്ഷം വർദ്ധിക്കുന്നതിന് കാരണമായത്. നിലവിൽ 222 അംഗ സഭയിൽ 117 സീറ്റിന്റെ സുരക്ഷിത ഭൂരിപക്ഷമായി ബിജെപിക്ക്. 104 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ കഴിയാതിരുന്ന പാർട്ടിയാണ് ഒന്നര വർഷം കൊണ്ട് 13 ഉപതെരഞ്ഞെടുപ്പ് ജയങ്ങളിലൂടെ ഭൂരിപക്ഷം പിടിക്കുന്നത്.

Content highlights: bjp sweeps Karnataka by-polls