Tag: CAA
പൗരത്വ ദേദഗതി നിയമത്തെക്കുറിച്ച് ആശങ്ക; രേഖകള്‍ നഷ്ടപ്പെട്ട റിട്ട അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്തു
കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന്‍ ആത്മഹത്യ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്നാണ് അധ്യാപകന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം.
റിട്ടയേര്‍ഡ് അധ്യാപകനായ അറുപത്തിയഞ്ച് വയസുള്ള മുഹമ്മദലിയാണ് ആത്മഹത്യ ചെയ്തത്....
മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു; പാകിസ്താനെതിരെ പ്രതിഷേധിക്കൂവെന്ന് മോദി
പാകിസ്താനെ വിമര്‍ശിച്ചും പൗരത്വ ഭേദഗതി നിയമത്തെ പരോക്ഷമായി ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും മതന്യൂനപക്ഷങ്ങള്‍ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും മോദി കര്‍ണാടകയിലെ തുംകുരുവില്‍ പറഞ്ഞു.
പാകിസ്താനില്‍ പീഡനത്തിനിരയായവര്‍ക്ക് അഭയാര്‍ഥികളായി ഇന്ത്യയിലേക്ക്...
പൗരത്വ നിയമത്തിനെതിരെയുളള പ്രമേയം; അഭിനന്ദനവുമായി ഡിഎംകെ അധ്യക്ഷൻ
കേരളത്തെ മാതൃകയാക്കി എല്ലാ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. പ്രമേയം പാസാക്കിയ കേരള മുഖ്യമന്ത്രിക്ക് സ്റ്റാലിൻ ട്വീറ്റിറിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന തമിഴ്‌നാട്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ യോഗം ചേരാൻ സർക്കാരിന് അധികാരമില്ല; യോഗം ബഹിഷ്‌കരിച്ച് ബിജെപി
പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി. സര്‍വകക്ഷി യോഗത്തില്‍നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ബി.ജെ.പി വക്താക്കളായ...
പൗരത്വ നിയമത്തിനെതിരേ കോലം വരച്ചവരെ അറസ്റ്റ് ചെയ്തു; ചോദിക്കാനെത്തിയ അഭിഭാഷകരും കസ്റ്റഡിയിലായി
പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ചെന്നൈ ബസന്ത് നഗര്‍ ബസ് ഡിപ്പോയ്ക്ക് മുന്നില്‍ പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധ കോലങ്ങള്‍...
പള്ളിമണിക്ക് പകരം ബാങ്കൊലി മുഴങ്ങി; നമസ്‌കാര വേദിയായി പള്ളിമുറ്റം
ഇതാണ് മതേതര കേരളമെന്ന സന്ദേശം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ചരിത്രത്തിലാദ്യമായി കോതമംഗലം മാര്‍ത്തോമ ചെറിയപളളിയുടെ മൈക്കിലൂടെ ബാങ്ക് വിളി മുഴങ്ങി. പൗരത്വ നിയമഭേദഗതിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സെക്യുലര്‍ മാര്‍ച്ചിന്റെ...
പോപ്പുലര്‍ ഫ്രണ്ടിനേയും എസ്ഡിപിഐയെയും നിരോധിക്കാൻ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ)യെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)യെയും നിരോധിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാർ. മംഗളൂരുവിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുസംഘടനകളെയും നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
പിഎഫ്‌ഐയെയും എസ്ഡിപിഐയെയും നിരോധിക്കാന്‍ സര്‍ക്കാരിന് നേരത്തെ...
പൊതുസ്വത്ത് സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ ഉത്തരവാദിത്വമെന്ന് നരേന്ദ്ര മോദി
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് വീട്ടിലിരുന്ന് ആത്മപരിശോധന നടത്തണമെന്നും, ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള...
പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; ഡൽഹി പൊലീസ്
ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി പൊലീസ്. അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്കിനും, ട്വിറ്ററിനും വാട്ട്‌സാപ്പിനും പൊലീസ് നിര്‍ദേശം നല്‍കി.
വ്യാജ വാര്‍ത്തയുടെ...
രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ച് നിൽക്കണം; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമതയുടെ കത്ത്
രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമിക്കണമെന്ന ആഹ്വാനവുമായി മമത ബാനർജി. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ബംഗാള്‍...