Tag: US
ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയിൽ വിണ്ടും റോക്കറ്റാക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണിലാണ് രണ്ട് റോക്കറ്റുകള്‍ പതിച്ചത്. അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ മരണങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസവും...
യു.എസ് സൈന്യത്തെ ഭീകരസംഘമായി പ്രഖ്യാപിച്ച് ഇറാന്‍
അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെൻറിൻ്റെ നടപടി. സുലൈമാനിയുടെ കൊലപാതകത്തെ രാഷ്ട്രം...
സുലൈമാനിയുടെ കബറടക്കം ഇന്ന്: കണ്ണീരണിഞ്ഞ് ഇറാന്‍
അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്. ഖാസിം സുലൈമാനിയുടെ വിയോഗം ഇറാന്‍ ജനതയുടെ മനസ്സിൽ വലിയ മുറിവുകളാണ് ഉണ്ടാക്കിയത്. അതിൻ്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നുന്ന രീതിയിലായിരുന്നു...
ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് വിസ നിഷേധിച്ച് അമേരിക്ക; പിന്തുണ പ്രഖ്യാപിച്ച് നാറ്റോ
ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന യു.എസ് -ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ച് അമേരിക്ക. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനാണ് വിസ നിഷേധിച്ചത്.
ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന...
ആണവ നിയന്ത്രണങ്ങള്‍ പാലിക്കില്ലെന്ന് ഇറാൻ
ആണവായുധങ്ങള്‍ കൈവശം വെക്കുന്നതടക്കമുള്ള ആണവ നിയന്ത്രണ കരാർ ഇനി പാലിക്കില്ലെന്ന് ഇറാൻ. 2015ലാണ് ഇറാന്‍ ആണവ നിയന്ത്രണ കരാറില്‍ ഒപ്പുവെച്ചത്. കരാറിലെ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും കരാറിലുള്ള യൂറോപ്യൻ പങ്കാളികളുമായി കൂടിയാലോചനക്കുള്ള സാധ്യത...
വീണ്ടും യുഎസ് ആക്രമണം; ബഗ്ദാദില്‍ 6 പൗരസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു
ഇറാൻ പൗരസേനയ്ക്ക് എതിരെ ബാഗ്‌ദാദിൽ വീണ്ടും അമേരിക്കൻ ആക്രമണം. വടക്കൻ ബഗ്ദാദിൽ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ആറ് പൗരസേന അംഗങ്ങള്‍ കൊല്ലപ്പെട്ടു. രണ്ടു കാറുകളും ആക്രമണത്തിൽ തകർന്നു. നാല് പേർക്ക് പരിക്കേറ്റു....
പ്രതികാരം ചെയ്യും; അമേരിക്കയോട് അയത്തുള്ള ഖൊമേനി
തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കി ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി രംഗത്തെത്തി. തങ്ങളുടെ സൈനിക തലവനെ കൊലപ്പെടുത്തിയ അമേരിക്കയ്‌ക്കെതിരെ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി പറഞ്ഞു.
ഇറാനിയന്‍ ഖുദ്സ്...
പാക് വ്യോമപാത ഒഴിവാക്കി സഞ്ചരിക്കാന്‍ യുഎസ് വിമാന കമ്പനികള്‍ക്ക് എഫ്.എ.എ മുന്നറിയിപ്പ്
അമേരിക്കന്‍ വിമാന കമ്പനികള്‍ പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്. തീവ്രവാദ ഭീഷണിയുള്ളതിനാലാണ് യു.എസ് വിമാനങ്ങള്‍ പാക് വ്യോമപാതയിലൂടെ പറക്കരുതെന്ന നിര്‍ദേശം നൽകിയത്.
പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകള്‍ യു.എസ്...
യുഎസ് വ്യോമാക്രമണം; ഉന്നത ഇറാന്‍ സൈനികോദ്യോഗസ്ഥനടക്കം ഏഴുപേർ കൊല്ലപ്പെട്ടു
ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ ചാര തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. കമാൻഡർ കാസ്സെം സൊലേമാനി അടക്കം ഏഴുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ്...
ഇറാഖിൽ യുഎസ് വിരുദ്ധ പ്രക്ഷോഭം ശക്തം; പിന്നിൽ ഇറാനെന്ന് സൂചന
ഇറാഖിലെ യുഎസ് എംബസിക്കുനേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഇറാനെ ഭീഷണിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് ട്രംപ് ആരോപിച്ചു. എന്തെങ്കിലും നാശനഷ്ടമോ ആളപായമോ ഉണ്ടായാൽ ഇറാൻ കനത്തവില നൽകേണ്ടിവരുമെന്നും...