ഫേസ്ബുക്ക് ‘ ഗ്ലോബല്‍കൊയിന്‍’ ഡിജിറ്റല്‍ പണമിടപാടിന് 2020ല്‍ തുടക്കം കുറിക്കും

രാജ്യങ്ങള്‍ തമ്മില്‍ ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ 2020തോട് കൂടി ഫേസ്ബുക്ക് സ്വന്തമായി ക്രിപ്‌റ്റോകറന്‍സിക്ക് രൂപം നല്‍കും. ‘ ഗ്ലോബല്‍കൊയിന്‍’ എന്ന പേരിലുള്ള ക്രിപ്‌റ്റോകറന്‍സി വഴി 2.4 ബില്യണ്‍ ഉപയോക്താക്കള്‍ക്ക് നാണയം ഡിജിറ്റല്‍ രൂപത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. ബാങ്ക് അകൗണ്ട് ഇല്ലാതെ ഡിജിറ്റല്‍ നാണയങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് വഴി സാധനങ്ങള്‍ വാങ്ങാനും പണം കൈമാറ്റം ചെയ്യുവാനും കഴിയും.

ക്രിപ്‌റ്റോകറന്‍സിയുമായി ബദ്ധപ്പെട്ട പദ്ധതി നടപ്പാക്കുന്നതിന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കന്‍ബര്‍ഗ് ഇഗ്ലണ്ട് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച നടത്തി. വാട്ട്‌സാപ്പ് വഴി പണം കൈമാറാന്‍ സാധിക്കുന്ന രീതിയില്‍ ക്രിപ്‌റ്റോകറന്‍സി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ക്രിപ്‌റ്റോകറന്‍സി നടപ്പാക്കുന്നതെങ്ങനെയാണെന്നും ഇതുവഴി ഉപഭോക്താവിന്റെ സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കുവെന്നും വിവരങ്ങള്‍ ചോരാതെ സംരക്ഷിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടോ എന്നും യുഎസ് സെനറ്റ് കമ്മറ്റി മാര്‍ക്ക് സുക്കന്‍ബര്‍ഗിനോട് വിശദീകരണം തേടിയിരുന്നു. പേയ്‌മെന്റിന്റെ കാര്യത്തില്‍ ഒരുപാട് സാധ്യതകള്‍ ഉണ്ടെന്നും എളുപ്പവഴികള്‍ കണ്ടെത്താവുമെന്നാണ് ഫേസ്ബുക്ക് വിശദീകരണം. ഒരു ഫോട്ടോ അയക്കുന്നതിലും അത്ര എളുപ്പത്തില്‍ തന്നെ ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയുമെന്നാണ് സുക്കന്‍ബര്‍ഗ് പറയുന്നത്.