മാര്‍ക്ക് സുക്കർബർ​ഗിന്റെ സുരക്ഷാ തലവനെതിരെ ലൈംഗിക ആരോപണം

After Google and Apple, UK antitrust regulator to launch probe against FB

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കർബര്‍ഗിന്റെ സുരക്ഷാ തലവനായ ലിയാം ബൂത്ത് ലൈഗിക പെരുമാറ്റം നടത്തിയെന്നാരോപിച്ച് സുക്കർബര്‍ഗിന്റെ ഭാര്യ പ്രിസ്ചില്ല ചാന്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ രംഗത്ത്. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വംശീയപരവും ലൈംഗികപരവുമായ പ്രസ്താവനകള്‍ സ്ത്രീകള്‍ക്ക് നേരെ ലിയാം ബൂത്ത് നിരന്തരം ഉയര്‍ത്തുന്നു എന്നാണ് ആരോപണം. പ്രിസ്ചില്ല ചാന്റെ വാഹനമോടിക്കാനുള്ള കഴിവിനെ ലിയാം ബൂത്ത് വംശീയപരമായി അധിക്ഷേപിച്ചിരുന്നു.

ഇതിന് മുമ്പും വംശീയപരമായും ലൈംഗീകപരമായുമുള്ള പ്രസ്താവനകള്‍ പല വിഷയങ്ങളില്‍ ലിയാം ബൂത്ത് നടത്തിയിട്ടുണ്ട്. ബ്ലാക്ക് ലൈവ്‌സ് മാറ്റെര്‍ മൂവ്‌മെന്റ് എന്ന് ചാന്‍ തുടക്കം കുറിച്ച പദ്ധതിയേയും ലിയാം ബൂത്ത് വംശീയമായി അധിക്ഷേപിച്ചിരുന്നു. കറുത്ത ആളുകളില്‍ വിശ്വാസമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള വംശീയ തമാശകള്‍ ലിയാം ബൂത്ത് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ രഹസ്യ സര്‍വ്വീസ് ഏജന്റായിരുന്നു ലിയാം ബൂത്ത്. ഇപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി അവധിയിലാണ്. അതേസമയം വൈകാരികമായി ബുദ്ധിമുട്ടിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ജീവനക്കാര്‍.