ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കാനാവില്ലെന്ന് ഹൈകോടതി. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറാണ് കോടതിയെ സമീപിച്ചത്. കെ.ഇ.ആറിൽ ഭേദഗതി വരുത്തുന്നതിന് സർക്കാറിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. റിപ്പോർട്ട് നടപ്പാക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ആക്ഷേപം ഉന്നയിച്ച എല്ലാവരെയും കേൾക്കണം. നിലവിലെ സംവിധാനം തുടരാമെന്നും കോടതി അറിയിച്ചു.
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനും നായർ സർവീസ് സൊസൈറ്റിയുമടക്കം നൽകിയ ഹരജികളിലാണ് ജൂൺ 17ന് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല സ്റ്റേ ഉത്തരവുണ്ടായത്.