”സരിന്‍” വാതക സാന്നിധ്യം; ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു

BERLIN, GERMANY - FEBRUARY 24: The Facebook logo is displayed at the Facebook Innovation Hub on February 24, 2016 in Berlin, Germany. The Facebook Innovation Hub is a temporary exhibition space where the company is showcasing some of its newest technologies and projects. (Photo by Sean Gallup/Getty Images)

ഫേസ് ബുക്ക് ആസ്ഥാനത്തിന് സമീപപ്രദേശങ്ങളില്‍ തീവ്രനശീകരണ ശേഷിയുള്ള മനുഷ്യന്റെ നാഡീസംവിധാനത്തെ ബാധിക്കുന്ന സരിന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് കെട്ടിടങ്ങളിലെ ആളുകളെ ഫേസ് ബുക്ക് ഒഴിപ്പിച്ചു. കമ്പനിയുടെ സിലിക്കന്‍വാലിയിലെ തപാല്‍ സംവിധാനത്തിലാണ് വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് നടപടി.

സംശയാസ്പദമായി കണ്ട പായ്ക്കറ്റ് പരിശോധിച്ചപ്പോഴാണ് സരിന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഫേസ്ബുക്കിലേക്ക് എത്തുന്ന എല്ലാ പായ്ക്കറ്റുകളിലും പരിശോധന ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം കണ്ടെത്തിയ മറ്റൊരു പാക്കറ്റിലെ പരിശോധനാഫലവും പോസിറ്റീവ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒഴിപ്പിക്കല്‍. ആദ്യത്തെ പായ്ക്കറ്റ് കൈകാര്യം ചെയ്ത ആര്‍ക്കും പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല.

എന്നാല്‍ ഒഴിപ്പിച്ച മൂന്നു കെട്ടിടങ്ങളിലെ ആളുകളെ തിരികെ പ്രവേശിപ്പിച്ചതായി കമ്പനി വക്താവ് അറിയിച്ചിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നെത്തിയ എഫ്ബിഐ അന്വേഷണം ആരംഭിച്ചു. ഐക്യരാഷ്ട്ര സംഘടന ആളുകളുടെ മരണത്തിനു കാരണമായേക്കാവുന്ന തീവ്രതയേറിയ സരിന്‍ വാതകത്തെ കൂട്ടനശീകരണ ആയുധങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധസമയത്ത് ജര്‍മനിയും സഖ്യസേനയും ശീതയുദ്ധ കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും സരിന്‍ വാതകം ഉപയോഗിച്ചിരിന്നു എന്നാണ് പറയുന്നത്.