മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; നടപടികൾ ഹെെക്കോടതി ഇന്ന് അവസാനിപ്പിക്കും

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും. കേസ് പിൻവലിക്കാൻ കെ.സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി പിൻവലിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കും. ഇതോടെയാണ് കേസ് നടപടികൾ പൂർണമാകുക.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ കാണാതായതായി പരാതി. മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വിഭാഗത്തില്‍ നിന്ന് 9.07 ലക്ഷം രൂപ കാണാതായതായാണ് പരാതി. കാഷ്വാലിറ്റിക്കടുത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശന പാസ് വില്‍ക്കുന്ന കൗണ്ടറിന് സമീപമുള്ള അടച്ചുറപ്പുള്ള ഓഫീസില്‍ നിന്നാണ് തുക നഷ്ടപ്പെട്ടത്. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here