സ്പാം ആഡുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ ടൂളുമായി ഫേസ്ബുക്ക്

 

കാലിഫോര്‍ണിയ: അനാവശ്യമായി ഫേസ്ബുക്കിൽ വരുന്ന സ്പാം ആഡുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ ടൂളുമായി ഫേസ്ബുക്ക്. യുകെയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.

ഫേസ്ബുക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ വരുന്ന പരസ്യങ്ങളുടെ മുകളിലുള്ള മൂന്നു കുത്തുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഓപ്ഷനില്‍ നിന്ന് ‘റിപ്പോര്‍ട്ട് ആഡ്’ സെലക്ട് ചെയ്ത ശേഷം മിസ് ലീഡിങ്/ സ്‌കാം ആഡ്’ നല്‍കാന്‍ സാധിക്കും. ‘സെന്റ് എ ഡീറ്റ്യെല്‍ഡ് സ്‌കാം റിപ്പോര്‍ട്ട്’ ഓപ്ഷനും ഒപ്പം ലഭ്യമാണ് എന്ന് ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

ഒരിക്കല്‍ ഒരാള്‍ സ്‌കാം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ ഫേസ്ബുക്കിന്റെ ടീം അത് പരിശോധിക്കുകയും ഉപദ്രവകാരിയെന്നു കണ്ടെത്തിയാല്‍ അതിനെ ഒഴിവാക്കി കളയുകയും ചെയ്യും.

റിപ്പോര്‍ട്ട് ചെയ്യേണ്ട രീതി;
click the three dots top right corner of the ad> report ad> misleading or scam ad, send a detailed scam report

LEAVE A REPLY

Please enter your comment!
Please enter your name here