പൊലിസ് കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി 

High court issued guidelines for judicial officers

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കുമ്പോള്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിച്ചു. എട്ട് മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ ഹൈക്കോടതി സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ പി ജി അജിത്കുമാറാണ് പുറപ്പെടുവിച്ചത്. 

അശ്രദ്ധ മൂലം നെടുങ്കണ്ടം രാജ്കുമാര്‍ കേസിലടക്കം പ്രതികള്‍ക്ക് പൊലീസിൽ നിന്നും മര്‍ദനമേറ്റ കാര്യം രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റുമാർക്ക് കഴിയാതെ പോയ പശ്ചാത്തലത്തിലാണ് ഈ നടപടി. അതുകൊണ്ടു തന്നെ പ്രതിയെ ഹാജരാക്കുമ്പോൾ, കസ്റ്റഡിയിലിരിക്കെ അവർക്ക് പൊലിസില്‍ നിന്ന് പീഡനമോ മര്‍ദനമോ ഉണ്ടായിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതു സംബന്ധിച്ച എന്തെങ്കിലും പരാതിയുണ്ടോ എന്നും  കൃത്യമായി ചോദിച്ച്‌ മനസിലാക്കി രേഖപ്പെടുത്തണമെന്നാണ് ആദ്യ നിര്‍ദേശം.

എന്തെങ്കിലും മുറിവുകൾ, ബുദ്ധിമുട്ടുകൾ,  ശേഷിക്കുറവുകൾ എന്നിവയോടു കൂടിയാണ് പ്രതിയെ ഹാജരാക്കുന്നതെങ്കില്‍ എപ്പോള്‍, എങ്ങനെ, മുറിവിന്റെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി തന്നെ അന്വേഷച്ചറിയണം. ചോദ്യോത്തര രൂപത്തില്‍ തന്നെയാവണം ഇത് രേഖപ്പെടുത്തേണ്ടതും. 

മാത്രമല്ല, മുറിവുകള്‍ സംബന്ധിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്, പ്രതിയുടെ മൊഴി, മെഡിക്കല്‍ -ആക്‌സിഡന്റ് -മുറിവ് സര്‍ട്ടിഫിക്കറ്റുകളിലെ രേഖപ്പെടുത്തൽ എന്നിവ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടോ എന്നും ഉറപ്പു വരുത്തണം. ശേഷം പ്രതിയെ  റിമാൻഡ് ചെയ്യുകയാണെങ്കിൽ വൈദ്യ സഹായം ആവശ്യമാണെങ്കിൽ അത് നൽകാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുകയും വേണം.

Content Highlights: The High Court has issued the guidelines that the Judicial Officers must follow when they present the accused in police custody to court

LEAVE A REPLY

Please enter your comment!
Please enter your name here