‘ താനാജി ദി അണ്‍സങ് വാരിയര്‍ ‘ ബ്രഫ്മാണ്ഡ ട്രെയിലര്‍ പുറത്തിറങ്ങി

മറാത്തി സമരവീര്യത്തിലെ ധീരയോദ്ധാവായ ഛത്രപതി ശിവാജിയ്‌ക്കൊപ്പം നിലകൊണ്ടയാളായിരുന്ന താനാജിയുടെ കഥ സിനിമയാകുന്നു. ‘താനാജി ദി അണ്‍സങ് വാരിയര്‍’ എന്ന പേരിൽ ബോളിവുഡില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ബ്രഫ്മാണ്ഡ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ താനാജി ആയി വേഷമിടുന്നത് അജയ് ദേവ് ഗണ്‍ ആണ്. അതുപോലെ ചിത്രത്തില്‍ താനാജിയുടെ പ്രതിനായക കഥാപാത്രമായ ഉദയ് ഭാനായി വേഷമിടുന്നത് സെയ്ഫ് അലിഖാനാണ്.

ചിത്രത്തില്‍ താനാജിയുടെ പത്‌നി സാവിത്രി മാല്‍സൂരെയായി കജോളാണ് അഭിനയിക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് ഓം റൗട്ട് ആണ്. ത്രീഡിയായി ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗുല്‍ഷന്‍ കുമാറും അജയ് ദേവഗണും ചേര്‍ന്നാണ്. 2020 ജനുവരി 10 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്

Content Highlights; tanhaji the unsung warrior movie trailer released