കോതമംഗലം പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹെെക്കോടതി

Court order about the kothamangalam church

കോതമംഗലം പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹെെക്കോടതി. പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറാൻ നടപടി എടുക്കാത്തതിനെതിരെയുളള കോടതിയലക്ഷ്യ കേസ് ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം പളളി കെെമാറണമെന്ന ഉത്തവിൽ തിരക്ക് കൂട്ടാനാകില്ലെന്നും കോടതി പറഞ്ഞു.

എന്നാൽ പളളി കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കെെമാറണമെന്ന ഹെെകോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകാൻ തീരുമാനിച്ചു. ഇന്ന് തന്നെ റിവ്യൂ ഹർജി ഫയൽ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. യാക്കോബായ സഭാ നേരത്തെ ഈ വിഷയത്തിൽ റിവ്യൂ ഹർജി ഫയൽ ചെയ്തിരുന്നു. രണ്ട് ഹർജികളും തിങ്കാളാഴ്ചയാണ് പരിഗണിക്കുന്നത്. കളക്ടർ ചൊവ്വാഴ്ച വരെ നേരിട്ട് കോടതിയിൽ ഹാജരാകണ്ട എന്നും കോടതി വ്യക്തമാക്കി.

മരട് അടക്കമുള്ള വിഷയങ്ങളിൽ ജില്ലാഭരണകൂടം സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൻ്റെ തിരക്കായതിനാൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ പറ്റിയില്ല എന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി മൂവാറ്റുപുഴ ആർഡിഒ കഴിഞ്ഞ ദിവസം പള്ളിയിൽ എത്തിയെങ്കിലും യാക്കോബായവിഭാഗം എതിർത്തതിനാൽ മടങ്ങി പോകേണ്ടിവന്നിരുന്നു. കളക്ടർ ഇക്കാര്യം കോടതിയെ അറിയിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരം പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് പൊലീസ് സുരക്ഷ നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് ഉണ്ടായിട്ടും പള്ളിയിൽ കയറാൻ കഴിയാതെ വന്നതോടെയാണ് പൊലീസിനെതിരെ കോടതിയ ലക്ഷ്യ ഹർജിയുമായി ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയിൽ എത്തിയത്. പളളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ സർക്കാർ പുന പരിശോധന ഹർജി നൽകും.

content highlights: Court order about the kothamangalam church