സർക്കാർ അനുവാദം ഇല്ലാതെ സ്കൂളുകളിൽ നടത്തുന്ന മതപഠനത്തിന് ഹൈക്കോടതിയുടെ വിലക്ക്

no religious education in school without govt. Approval order by Kerala high court

സർക്കാർ അംഗീകാരമില്ലാതെ സ്കൂളുകളിൽ മതപഠനത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. സർക്കാരിൻറെ അനുവാദമില്ലാതെ സ്വകാര്യ സ്കൂളുകളിൽ അടക്കം മതപഠനം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.സ്കൂൾ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം ഹിദായ എജ്യുക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ വിധി പറയവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സ്വന്തം മതം പ്രചരിപ്പിക്കാൻ അവകാശം ഉണ്ട്. എന്നാൽ പൊതു ലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ അത് പറ്റില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സ്കൂളുകൾ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണെന്നും ഇതിൻറെ അടിസ്ഥാനത്തിൽ സർക്കാരിൻറെ അനുമതിയില്ലാതെ സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ മതപഠനം പാടില്ലെന്നുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കണം. വ്യത്യസ്ത സംസ്കാരങ്ങൾ അറിഞ്ഞ് വളരേണ്ടവരാണ് കുട്ടികളെന്നും ഹിദായ സ്കൂൾ അടച്ചുപൂട്ടിയ സർക്കാരിൻറെ നടപടി ശരിയാണെന്നും കോടതി ഈ അവസരത്തിൽ വ്യക്തമാക്കി.

Content highlights: no religious education in school without govt. Approval order by Kerala high court