സിഎജി റിപ്പോർട്ട്; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ സിബിഐ അന്വേഷണം വേണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാകില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹർജി തള്ളിയത്.

എസ്എപി ക്യാമ്പിലെ 25 തോക്കുകൾ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഈ സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജി. പൊലീസിനെതിരായ കേസിൽ പൊലീസ് തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ലെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കേരള പൊലീസിനുള്ളതെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു.

പ്രവർത്തകനായ ജോർജ് വട്ടുകുളമാണ് ഹർജി നൽകിയത്. എന്നാൽ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളി. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരുകയാണെന്നും കോടതി വ്യക്തമാക്കി. 

content highlights: high court dismisses plea seeking cbi probe on cag report findings