അരൂജ സ്കൂൾ വിഷയത്തിൽ സിബിഎസ്ഇക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹെെക്കോടതി

high court slams CBSE on arooja school issue

സിബിഎസ്ഇ അംഗീകാരമില്ലെന്ന വിവരം മറച്ച് വച്ചതിനെ തുടർന്ന് കൊച്ചി അരൂജ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ സിബിഎസ്ഇക്ക് കോടതിയുടെ വിമർശനം. അംഗീകരമില്ലാത്ത സ്കൂളുകൾക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും നിങ്ങളുടെ മൌനം ലാഭക്കൊതിയന്മാർ മുതലെടുക്കുകയാണെന്നും കോടതി വിമർശിച്ചു. ഏഴ് വർഷമായി സ്കൂൾ പ്രവർത്തിച്ചിട്ടും സിബിഎസ്ഇ ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്നും രാജ്യത്ത് നിങ്ങളുടെ ബ്രാൻഡ് വാല്യു അറിയില്ലേ എന്നും കോടതി ആരാഞ്ഞു. 

വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്താടാനാകില്ലെന്ന് പറഞ്ഞ കോടതി വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു. അഫിലിയേഷൻ ഇല്ലാത്തതിനെത്തുടർന്ന് തോപ്പുംപടി അരൂജാസ് സ്‌കൂളിലെ 29 വിദ്യാർത്ഥികൾക്കാണ് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോയത്. ഇതേ തുടർന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെൻ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

content highlights: high court slams CBSE on arooja school issue