ഡൽഹി കലാപം; അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് ഡൽഹി ഹൈക്കോടതി

delhi highcourt says unidentified dead bodies should not be cremated

ഡൽഹി കലാപത്തിൽ മരിച്ച തിരിച്ചറിയാനാകാത്തവരുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. തിരിച്ചറിയാനാകാത്ത മൃതദേഹം മാർച്ച് 11 വരെ സംസ്കരിക്കരുതെന്ന് ആശുപത്രികൾക്ക് കോടതി നിർദേശം നൽകി. അതോടൊപ്പം പോസ്റ്റുമാർട്ടം ചെയ്യുന്നതിൻ്റെ വീഡിയോ ചിത്രീകരിക്കണമെന്നും, ഡിഎൻഎ സാമ്പുളുകൾ സൂക്ഷിച്ചു വെക്കണമെന്നും കോടതി പറഞ്ഞു. കലാപത്തിൽ കാണാതയവരെ കണ്ടെത്താനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് ദില്ലി പോലീസിന് ഇന്നലെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

അതേസമയം കലാപവുമായി ബന്ധപെട്ട മുഴുവൻ ഹർജികളും ദില്ലി ഹൈക്കോടതി ഒന്നിച്ച് പരിഗണിക്കും. വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിൽ 53 പേരാണ് കൊല്ലപെട്ടത്. ജി.ടി.ബി ആശുപത്രിയിൽ 44ഉം ആർ.എം.എൽ ആശുപത്രിയിൽ 5 പേരും, എ​ൽ.​എ​ൻ.​ജെ.​പി​യി​ൽ മൂ​ന്നും ജ​ഗ്​ ​പ്ര​വേ​ശ്​ ച​ന്ദ ആശുപത്രിയിൽ ഒ​രാളുമടക്കം 53 പേർ മരണപെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Content Highlights; delhi highcourt says unidentified dead bodies should not be cremated