കൊറോണ കാലത്ത് ലോകത്തിലുട നീളമുള്ള മുഴുവൻ സമയ ജീവനക്കാരായ 45000 പേർക്ക് ആറു മാസത്തേക്ക് ബോണസ് നൽകാൻ തീരുമാനിച്ച് ഫേസ്ബുക്ക്. വീട്ടു ചിലവുകൾക്കും മറ്റുമായി 75,000 രൂപ(1000 ഡോളര്‍)വീതമാണ് നല്‍കുന്നത്. ജീവനക്കാരിൽ പണലഭ്യത ഉറപ്പുവരുത്തുക എന്നതാണിതിൻ്റെ ലക്ഷ്യം. വീട്ടിലിരുന്ന ജോലി ചെയ്യാൻ ആവശ്യപെട്ടതിന് പിന്നാലെയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം വന്നിരിക്കുന്നത്.
എല്ലാ ജീവനക്കാർക്കും ആറ് മാസത്തെ കുറഞ്ഞ ബോണസ് ലഭിക്കുമെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 16 വർഷത്തിനിടെ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ ജീവനക്കാർക്കും ബോണസ് അനുവദിക്കുന്നത്. എന്നാൽ പ്രത്യേക ആനുകൂല്യം കരാർ ജീവനക്കാർക്ക് ബാധകമാകില്ല. അവർക്ക് കാലയളവിലെ ശമ്പളം മാത്രമെ അനുവദിക്കുകയുള്ളു. കൊറോണ കാലത്ത് കുട്ടികളുടെയും കുടുംബത്തിൻ്റെയും കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ സൌകര്യമെന്ന് സുക്കർ ബെർഗ് കുറിച്ചു. ഹെഡ് ക്വാർട്ടേഴ്സിൽ കൊറോണ റിപ്പോർട്ട് ചെയ്യപെട്ട സാഹചര്യത്തിൽ ഒരാഴ്ചയായി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിരിക്കുകയാണ് ഫേസ് ബുക്ക്.
മാർച്ച് 5 ഓടു കൂടി കരാറുകാരനായ ജീവനക്കാരന് കൊറോണ ബാധ കണ്ടെത്തിയതെടെയാണ് സീറ്റിൽസിലെ ഹോഡ്ക്വാർട്ടേഴ്സും മറ്റ് ഓഫിസുകളും അടച്ചത്. പിന്നീട് കൊറോണ വലിയ തോതിൽ പടരുകയും അനേകം ആളുകൾ മരണപെടുകയും ചെയ്തതോടെ പ്രതിരോധം എന്ന നിലയിൽ ജീവനക്കാരോട് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ പറഞ്ഞത്. ഇതിന് പുറമെ 30 രാജ്യങ്ങളിലെ ചെറുകിട ബിസിനസ്സുകളെ സഹായിക്കാൻ ഫേസ്ബുക്ക് 100 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് എഫ്ബിയുടെ സിഇഒ ഷെറില്‍ സാന്‍ബെര്‍ഗ് പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ വിവരം.
Content Highlights; facebook is giving 1000 to every employee to help them amid the corona virus panedemic