രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു; 21 ദിവസം അടച്ചിടും

India to be under complete lockdown for 21 days starting midnight

കൊവിഡ് 19 നെ പ്രതിരോധിക്കാൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി 12 മണി മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാവുമെന്നും ജനതാ കർഫ്യൂവിനേക്കാൾ കർശന ലോക്ക് ഡൌണാണ് നടപ്പാക്കാൻ പോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡിനെ നേരിടാൻ 15000 കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

വീടുകളിൽ നിന്ന് ആരും പുറത്തിറങ്ങരുത്. ഇനങ്ങൾ രാജ്യത്തിൻ്റെ എവിടെയാണെങ്കിലും അവിടെ തന്നെ തുടരുക. കൊറോണയെ തടയണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണ് ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരൻ്റേയും ഉത്തരവാദിത്വമാണ്. നമുക്ക് വേണ്ടി  24 മണിക്കൂറും ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും പൊതുപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും ഈ അവസരത്തിൽ ഓർക്കണം. ഡോക്ടർമാർ നൽകുന്ന മരുന്നല്ലാതെ കൊവിഡിന് മറ്റൊരു മരുന്നും കഴിക്കരുത്. വ്യാജമരുന്നുകൾ നിങ്ങളുടെ ജീവന് അപകരമാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാം. അതുകൊണ്ട് സർക്കാരിൻ്റെ നിർദേശങ്ങളെല്ലാം പരിപൂർണമായും പാലിക്കണം. പ്രധാനമന്ത്രി ഉൾപ്പടെ എല്ലാവരും സമൂഹ്യ അകലം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

content highlights: India to be under complete lockdown for 21 days starting midnight says Narendra Modi

LEAVE A REPLY

Please enter your comment!
Please enter your name here