അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിന്ന് ഓടിക്കണമെന്ന ആവശ്യവുമായി സംവിധായൻ രാജസേനൻ. അന്യസംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്നും മുഖ്യമന്ത്രി അവർക്ക് വേണ്ടതൊക്കെ കൊടുത്ത് ഉടൻ തന്നെ കേരളത്തിൽ നിന്ന് ഓടിക്കണമെന്നും രാജസേനൻ തൻ്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. പായിപ്പാട് കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു രാജസേനൻ്റെ പ്രതികരണം.
‘അവരെ നമ്മള്‍ മുമ്പ് വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ എന്നാണ്. എന്നാല്‍ ഇന്നലെ പെട്ടന്ന് ചില ചാനലുകള്‍ എല്ലാം ഇവരെ അതിഥി തൊഴിലാളികള്‍ ആക്കി. അതിഥി എന്ന വാക്കിൻ്റെ അര്‍ഥം അപ്രതീക്ഷിതമായി വീട്ടില്‍ വരുന്ന വിരുന്നുകാരൻ എന്നാണ്. അതിഥികളെ വീട്ടിലേക്കു ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടാണോ? ഇവരെ മറ്റു ചിലകാര്യങ്ങള്‍ക്കു വേണ്ടി നമ്മുടെ നാട്ടിലെ ചിലര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു’. രാജസേനൻ വീഡിയോയിൽ പറയുന്നു
അവരെ പുറത്താക്കാനുള്ള ഇതിലും നല്ല സന്ദർഭം ഇനി കിട്ടില്ലെന്നും എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണമെന്നും. ഇതൊരു അപേക്ഷയായി എടുത്ത് മുഖ്യമന്ത്രി ചെവിക്കൊള്ളണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു എന്നും രാജസേനൻ വീഡിയോയിൽ പറയുന്നു.
content highlights: Rajasenan against guest migrants in Kerala