ലോക്ക്ഡൗണ്‍ സമയത്ത് കൊവിഡിനെ പ്രതിരോധിക്കാൻ ഏഴ് നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി

രാജ്യത്ത് 19 ദിവസം കൂടി ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി.

ലോക്ക്ഡൗണ്‍ ചട്ടങ്ങൾ പാലിക്കുക, മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുക,  പ്രതിരോധ ശേഷി കൂട്ടുക, ആരോഗ്യസേതു ആപ് ഉപയോഗിക്കുക, പാവങ്ങളെ സഹായിക്കുക, തൊഴിലാളികളെ ജോലിയിൽ നിന്ന് പുറത്താക്കരുത്, കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുക എന്നിവയാണ് ഏഴ് നിർദ്ദേശങ്ങൾ.

നാളെ മുതല്‍ ഒരാഴ്ചത്തേക്ക് രാജ്യത്ത് കടുത്ത നിയന്ത്രണം ഉണ്ടാകുമെന്നും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നാളെ പ്രഖ്യാപിക്കുമെന്നും പ്രധാനമമന്ത്രി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം അണിയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

content highlights: 7 lockdown instructions by PM Narendra Modi