ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന വാർത്ത തള്ളി അമിത് ഷാ രംഗത്ത്; താൻ പൂർണ്ണ ആരോഗ്യവാൻ ആണെന്നും അമിത് ഷാ

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തനിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അമിത് ഷാ പറഞ്ഞു. ഗുരുതര അസുഖം ബാധിച്ച് താന്‍ ചികിത്സയിലാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അമിത് ഷാ ട്വിറ്ററിൽ അറിയിച്ചു.

കൊറോണ വൈറസ് മഹാമാരിക്കെതിരെ രാജ്യം പോരാടുകയാണ്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ എൻ്റെ ചുമതലകള്‍ നിര്‍വഹിക്കുന്ന തിരക്കിലായതിനാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കൊന്നും ഞാന്‍ ശ്രദ്ധ കൊടുത്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ എൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ചതിനാലാണ് ഇന്ന് തന്നെ ഇക്കാര്യത്തില്‍ വ്യക്തത നല്‍കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് അത് അവസാനിപ്പിക്കണം എന്ന് മാത്രമാണ് പറയാനുള്ളത്. എന്നെ എൻ്റെ ജോലി ചെയ്യാന്‍ അനുവദിക്കണം. അമിത് ഷാ പറഞ്ഞു. 

കേന്ദ്ര മന്ത്രിസഭയിലെ പ്രബലനായ ഒരംഗം അത്യാസന്ന നിലയിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടന്നിരുന്നു. അമിത് ഷാ എവിടെയെന്ന ചോദ്യവുമായി ചില പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. രാജ്യത്ത് കൊവിഡ്  പ്രതിസന്ധി ഉണ്ടായപ്പോഴും അമിത് ഷാ പ്രതികരിച്ച് കണ്ടില്ല. രോഗബാധിതനാണെന്ന തരത്തിൽ പ്രചാരണം വ്യാപകമായതോടെയാണ് അമിത് ഷാ പ്രതികരണവുമായി രംഗത്തെത്തിയത്.

content highlights: “I Am Absolutely Healthy”: Amit Shah On Rumours About His Health

LEAVE A REPLY

Please enter your comment!
Please enter your name here