ഇന്ത്യയിൽ ടിക്ക് ടോക്ക് നിരോധനത്തിന് പിന്നാലെ പുതിയ വീഡിയോ വിനോദ സംവിധാനവുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാം റീൽസ് എന്ന് പേരിട്ട സംവിധാനത്തിലൂടെ 15 സെക്കൻ്റ് വീഡിയോകൾ സംഗീതത്തോടു കൂടി നിർമ്മിക്കുകയും സ്റ്റോറിയായി പങ്കു വെക്കുകയും ചെയ്യാവുന്നതാണ്. ഇന്‍സ്റ്റഗ്രാം റീല്‍ എന്നറിയപെടുന്ന ഈ ഫീച്ചർ കഴിഞ്ഞ വർഷം ബ്രസീലിലാണ് ആദ്യമായി അവതരിപ്പിച്ചത്. ഇത് പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ അവതരിപ്പിച്ചതിന് ശേഷമാണ് ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഓഡിയോയും വീഡിയോയും സെറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഈ പുതിയ ഫീച്ചറിലുണ്ട്.
ഇതുവഴി ടിക് ടോക്കിന് സമാനമായി മറ്റുവരുടെ ഓഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ നിര്‍മ്മിക്കാനുള്ള സംവിധാനവും റീലിലുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ഫോളേവേഴ്സുമായി വീഡിയോ പങ്കിടാന്‍ കഴിയും. ഇന്ത്യയിൽ 88 മില്യൺ ഉപഭോക്താക്കളുടെ ഇൻസ്റ്റഗ്രാം പുതിയ നീക്കം വലിയ ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. ടിക്ക് ടോക്കിലെ നിലവിലെ വീഡിയോ മേക്കെഴ്സിനെ ഇൻസ്റ്റഗ്രാമിലേക്ക് ആകർഷിക്കാൻ പുതിയ നീക്കം സഹായിക്കും എന്നാണ് കരുതുന്നത്. പുതിയ ഫീച്ചർ പുറത്തിറക്കുന്നതിൽ കേന്ദ്ര സർക്കാരിൻ്റെ പുതിയ നിരോധന ഉത്തരവുമായി ഒരു ബന്ധവുമില്ലെന്ന് ഇൻസ്റ്റഗ്രാം കമ്പനി അധികൃതർ അറിയിച്ചു.
Content Highlights; instagaram launches tik tok like short vedio feature in india