ഫേസ്ബുക്ക് ഇന്ത്യയ്ക്ക് ജീവനക്കാരുടെ കത്ത്; മുസ്ലീങ്ങൾക്കെതിരായ അധിക്ഷേപങ്ങളെ തള്ളികളയണമെന്ന് ആവശ്യം

Facebook employees raise questions in open letter

ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചാരണം തടയുന്നതിന് ആവിഷ്കരിച്ച മാനദണ്ഡങ്ങൾ ബിജെപി നേതാക്കൾക്കെതിരെ നടപ്പിലാക്കേണ്ടെന്ന ഫേസ്ബുക്ക് ഇന്ത്യയുടെ തീരുമാനം പുറത്തുവന്നതിനെ തുടർന്ന് പ്രതിഷേധവുമായി ജീവനക്കാർ രംഗത്തുവന്നു. പ്രതിഷേധമറിയിച്ച് പതിനൊന്ന് ജീവനക്കാർ കമ്പനി നേതൃത്വത്തിന് കത്തയച്ചു. മുസ്ലീങ്ങൾക്കെതിരായി ഫേസ്ബുക്കിൽ നടക്കുന്ന പ്രചാരണത്തെ തളളിപറയണമെന്ന് അവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇത്തരം പ്രചാരണങ്ങളോടുള്ള ഫേസ്ബുക്കിൻ്റെ സമീപനത്തിൽ സുതാര്യത വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഇന്ത്യയിൽ കർശനമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ആരോപണങ്ങൾക്ക് മറുപടിയായി ഫേസ്ബുക്ക് പറഞ്ഞിരുന്നു. ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണവും ഫേസ്ബുക്ക് ഇന്ത്യ തലവൻ അജിത് മോഹൻ നിഷേധിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കമ്പിനിയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ രംഗത്തു വരുന്നത്. 

content highlights: Facebook employees raise questions in open letter