ഇന്ത്യയിൽ മനുഷ്യരിൽ വാക്സിൻ പരീക്ഷണം തുടങ്ങി; 1,500 പേരിൽ മൂന്നാം ഘട്ട പരീക്ഷണം 

Coronavirus vaccine India: Phase III human trials of Oxford COVID vaccine to start in Mumbai

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണം തുടങ്ങി. വാക്സിൻ്റെ രണ്ട് മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചിരിക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലേ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നതെന്നും രണ്ടാം ഘട്ടത്തിൽ 100 പേർക്കും മൂന്നാം ഘട്ടത്തിൽ 1500 പേർക്കുമാണ് വാക്സിൻ നൽകുകയെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി നമ്പ്യാർ അറിയിച്ചു.

പരീക്ഷണം വിജയകരമായാൽ ഡിസംബറോടുകൂടി വിതരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ 17 കേന്ദ്രങ്ങളിലായിട്ടായിരിക്കും വാക്സിൻ പരീക്ഷണം നടത്തുക. ഏറ്റവും അധികം പരീക്ഷണ കേന്ദ്രങ്ങൾ മഹാരാഷ്ട്രയിലാണുള്ളത്. കേരളത്തിൽ കേന്ദ്രമില്ലെങ്കിലും തമിഴ്നാട്ടിൽ 2 കേന്ദ്രങ്ങളിലായി പരീക്ഷണം നടത്തും. 250 രൂപയ്ക്കാണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്.

content highlights: Coronavirus vaccine India: Phase III human trials of Oxford COVID vaccine to start in Mumbai